എന്റെ ഒരു സുഹൃ ത്തിനു അവന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം ആണ് ഞാന്‍ നിങ്ങളോട് പ ങ്ക് വക്കുന്നത് . ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പ ങ്കെടുക്കാനാണ് അവന് കണ്ണൂര്‍ ക്ക് വന്നത് . വിവാഹ തലേദിവസം പരിപാടികള്‍ എല്ലാം ഒരുക്കിയിരുന്നത് വീടിനടുത്തു തന്നെ യുള്ള ഒരു ഓഡിറ്റോരിയതില് വച്ചായിരുന്നു.അത്താഴ ഊട്ടെല്ലാം കഴിഞപ്പോള്‍ ഒരു പാട് വൈകി.അയാള്‍ അവിടെ നിന്നും ഇറങ്ങി.അയാള്‍ വാച്ചിലേക്ക് നോക്കി.സമയം വെളുപ്പിന് 1.30 . ഒരു സൈക്കിള്‍ ഉണ്ടായിരുന്നതിനാല്‍ അയാള്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു പോവാന്‍ തീരുമാനിച്ചു.അവിടെ നിന്നും എകദേശം മൂന്ന് കിലോമീറ്റര്‍ ഓളം ഉണ്ട്.പകല്‍ ഒന്ന് രണ്ടു പ്രാവശ്യം മാത്രമേ അയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു പോയിട്ടുള്ളൂ.ആദ്യമായ് ആണ് രാത്രിയില്‍ അവിടേക്ക് പോകുന്നത്.പോകുന്ന വഴി ഒരു ബസ് സ്റ്റാന്റ് ഉള്ള കാര്യം അയാള്‍ ഓര്‍ത്തു.അവിടെ വരെ എത്തിയാല്‍ ബാക്കി അയല്ള്ക്ക് അറിയാം. നേരം കുറെ ആയി ഇപ്പോള്‍ അയാള്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട്.എവിടെയും എത്തുന്ന മട്ടില്ല.വഴി തെറ്റിയെന്നു അയാള്‍ക്ക് മനസ്സിലായി.ചീവീടുകളുടെ ശബ്ദം അയാള്‍ക്ക് അസഹനീയമായി തോന്നി .കുറെ ചാവാലി പട്ടികള്‍ ഉച്ചത്തില്‍ ഓരിയിടുന്നുണ്ട് .തണുത്ത ഒരു കാറ്റ് അയാളെ തഴുകി കടന്നു പോയി .നല്ല നിലാവുള്ളതിനാല്‍ വഴിയൊക്കെ വ്യക്ത മായി തന്നെ കാണാം . അയാള്‍ ഒരു നിരീശ്വര വിശ്വാസി ആയതിനാല്‍ പ്രത്യേകിച്ചു പേടിയൊന്നും തന്നെ തോന്നിയില്ല.ആ ഭാഗത്ത് വീടുകള്‍ ഒന്നും തന്നെ കാണുന്നില്ല.കേരളത്തില്‍ ഇങ്ങനെയും സ്ഥലങ്ങളുണ്ടോ ……? അയാള്‍ക്ക് ആശ്ചര്യം തോന്നി.പെട്ടന്നാണ് അയാള്‍ അത് കണ്ടത് .കുറ ച്ചകലേയായി ഒരു വെളിച്ചം.അയാള്‍ സുക്ഷിച്ച് നോക്കിഭാഗ്യം ..ഒരു വീടാണ്അകത്തു വെളിച്ചം ഉണ്ട്.ജനലിന്റെ അഴികളില്‍ കൂടി, വഴി വരെ വെളിച്ചം ഉണ്ട്.അഴികളില്‍ തട്ടി വരുന്ന നിഴല്‍ കണ്ടപ്പോള്‍ അയാള്‍ ഹമ്പ് ആണെന്ന് വിചാരിച്ചു സൈക്കിള്‍ ന്റെ വേഗം കുറച്ചു .വീടിന്റെ മുന്‍ വശം തന്നെ ഒരു ഇരുമ്പിന്റെ പൈപ്പ് അയാള്‍ കണ്ടു ….വീടിന്റെ വരാന്തയില്‍ ഒരു ബെഞ്ച് ഉം ഡസ്ക് ഉം കിടക്കുന്നത് അയാള്‍ കണ്ടു…. അങ്ങനെ നോക്കി യപ്പോള്‍ ഒരാള്‍ ആ പൈപ്പ് ഇല് നിന്നും വെള്ളം എടുക്കുന്നത് അയാള്‍ കണ്ടു.ഒരു ചേട്ടന് അവിടെ നിന്നും വെള്ളം എടുക്കുന്നുണ്ട്.കുടാതെ ബ്രഷ് ചെയ്യുന്നുമുണ്ട് .അയാള്‍ വേഗം തന്നെ ആ മനുഷ്യന് അരികില്‍ എത്തി ചോദിച്ചു. “ചേട്ടാ ബസ് സ്റ്റാന്‍ഡില്‍ ലേക്ക് എങ്ങനെയാണ് പോവേണ്ടത് ….” ഇത് കേട്ട അയാള്‍ പറഞ്ഞു “നിങ്ങള്‍ അവിടെ നിന്നും തന്നെയാണല്ലോ വരുന്നത് ” എനിക്ക് വഴി തെറ്റി പോയി..എതെയാലും ഞാന്‍ തിരികെ നടന്നോളം” അപരിചിതന് അപ്പോള്‍ പറഞ്ഞു.എതായാലും ഇനി തിരികെ പോവെണ്ട്ന.വേറെ ഒരു എളുപ്പ വഴിയുണ്ട് ….അതിലെ പോയാല്‍ മതി.അടുത്ത വളവു എത്തുമ്പോള്‍ ഒരു വലിയ ബോര്‍ഡ് കാണാം.അവിടെ എത്തി ആ ബോര്‍ഡിന്റെ അടിയില്‍ കുടി കടക്കണം.അവിടം കടന്നു പോകുമ്പോള്‍ ബസ് സ്റ്റാന്റ് കാണാം.എന്തായാലും ആ അപരിചിതന് പറഞ്ഞ വഴിയില്‍ കൂടെ തന്നെ അയാള്‍ പോയി.ബോര്‍ഡ് കണ്ടു.അതിന്റെ അടിയിലൂടെ യുള്ള വഴി കണ്ടു.ബസ് സ്റ്റാന്റ് കണ്ടു.പിന്നെ അയാള്‍ വീട്ടില്‍ പോയി കിടന്നുറങ്ങി.. ഒന്നും തന്നെ സംഭവിച്ചില്ല.പിറ്റേന്ന്.കല്യാണ പരിപാടി എല്ലാം കഴിഞ്ഞുകൂ ട്ടുകാര് എല്ലാവരും കൂടി കഥ പറഞ്ഞിരിക്കുന്ന സമയം അയാള്‍ തലേ രാത്രി അയള്‍ക്ക് സംഭവിച്ച തു കൂടുകാരൊടു പറഞ്ഞു. ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അയാളുടെ സുഹൃത്ത് അയാളോട് ചോദിച്ചു.” തനിക്കു ആ വഴി നേരത്തെ അറിയാമോ “? അപ്പോള്‍ അയാള്‍ പറഞ്ഞു.അതിലെ പോവുമ്പോള്‍ ഒരു വീട് കണ്ടു .അവിടെ ഉണ്ടായിരുന്ന ഒരു നല്ല മനുഷ്യന് ആണ് വഴി പറഞ്ഞു തന്നത് .അപ്പൊ അയാളുടെ സുഹൃത്ത് അമ്പരന്നു നോക്കുന്നത് അയാള്‍ കണ്ടു.എന്നിട്ട് ചോദി ച്ചു . “ചേട്ടന് വെള്ളം വല്ലതും കഴിച്ചിട്ടാണോ ആ വഴി പോയത്….”? അയാള്‍ പറഞ്ഞു ..”ഇല്ല” വാ കാണിച്ചു തരാം.അയാളെയും കൂ ട്ടി ആ വീട്ടിഇല് അവര്‍ പോയി. ആ വീട് അവിടെ തന്നെയുണ്ട് .മൂന്നു വര്‍ഷം ആയി ആ വീട്ടില്‍ ആള് താമസം ഇല്ല..മാറാല ഒക്കെ പിടിച്ചു കാട് കയറി കിടക്കുന്നു.അയാള്‍ക്ക് അദ്ഭുതം ആയി..ആ ബെഞ്ചും ഡസ്ക് കും വരെ അവിടെ കിടപ്പുണ്ട്.അയാള്‍ ആ പൈപ്പില്‍ നോക്കി .അതവിടെ തന്നെയുന്ണ്ട്.പക്ഷെ എതോ വണ്ടി ഇടിച്ചു ആ പൈപ്പ് ഒടിഞ്ഞു കിടക്കുന്നു .മൂന്ന് വര്‍ഷത്തിനു മുമ്പ് അതവിടെ ഉണ്ടായിരുന്ന കാര്യം സുഹൃത്ത് പറഞ്ഞറിഞ്ഞു.പിന്നെ ആ ബോര്‍ഡ് ഇന്റെ അടുക്കല്‍ പോയി.അതും അവിടെ തന്നെ ഉണ്ടായിരുന്നു.പക്ഷെ അതിന്റെ അവസ്ഥ ഇന്നലെ കണ്ട പോലെ ഒന്നും അല്ല .ആകെ പൊട്ടി പൊളിഞ്ഞു കിടക്കുന്നു. മൂന്ന് വര്‍ഷത്തിനു മുമ്പ് ആ ബോര്‍ഡ് അവിടെ ഉണ്ടായിരുന്ന കാര്യം സുഹൃത്ത് പറഞ്ഞറിഞ്ഞു .ആ വീട് ഇന്നും അവിടെ തന്നെ ഉണ്ട് .അയാളുടെ ഒത്തിരി സുഹൃത്തുക്കളെ അയാള്‍ കാണിച്ചു കൊടുത്തിട്ടുണ്ട്.പക്ഷെ അതിന്റെ ഉത്തരം ഇന്നും അയാള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല .