അന്ന് ഞാൻ കണ്ടത് നരകം തന്നെ ആണോ ?


വയസ്സ് 52 ആയപ്പോൾ ആണ് പ്ലീഹ എന്ന അവയവത്തിൽ കല്ല് കണ്ടെത്തുന്നത് . ഓപ്പറേഷൻ വേണമെന്ന് ധിഷഗ്വരൻ വിധിച്ചു . വേദന അസഹനീയം ആയപ്പോൾ ഓസ്പ്രഷന് വിധേയം ആകാൻ തീരുമാനിച്ചു . കേവലം 3 മണിക്കൂർ നേരത്തെ ലാപ്രോസ്കോപ്പിക് ശാസ്ത്ര ക്രിയ . അടുത്ത ദിവസം മുറിയിലേക്ക് മാറ്റിയത് മുതൽ തുടങ്ങി എന്റെ ആകെ ഒരു വല്ലായ്മ . എനിക്ക് തോന്നിയത് അങ്ങനെ തന്നെ പറയാം .
ഞാൻ ജീവിക്കുകയാണോ അതോ മരിച്ചോ ?
എനിക്ക് അങ്ങനെ തോന്നാൻ വളരെ ശക്തം ആയ ഒരു കാരണം ഉണ്ട് . നോക്കുന്നിടത്തെല്ലാം ഭീകര രൂപങ്ങൾ . നൂറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ചോദ്യമാണ്​ മരണശേഷം എന്തായിരിക്കും? മരണശേഷം മറ്റൊരു ലോകത്തെത്തുമെന്നും ആത്മാവ്​ ശരീരം വിട്ട്​ അലഞ്ഞുതിരിയുമെന്നും ആത്മാവോ ശരീരമോ ഇല്ലാതെ നിശ്ചലമായിരിക്കുമെന്നുമെല്ലാം വിശ്വസിക്കുന്നവരുണ്ട്​. മരണശേഷം എന്താണെന്ന്​ വിവരിക്കാൻ മരിച്ചവരാരും തിരിച്ചുവന്നിട്ടില്ല. എന്നാൽ, മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്നവരുടെ അനുഭവം പലരും പങ്കുവെച്ചിരുന്നു. അത്തരത്തിൽ ഒരു അനുഭവമാണ്​ എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയത് ​. ഞാൻ മരിച്ചു നരകത്തിൽ കിടക്കുക ആണെന്ന് തന്നെ ആണ്​ എനിക്ക് തോന്നിയത് ​.. അനസ്തേഷ്യ ചെയ്തതോടെ കണ്ണുകളിലും തലച്ചോറിലും ഇരുട്ടു കയറുന്നതുപോലെയായിരുന്നു. പിന്നീട് 3 മണിക്കൂർ കഴിഞ്ഞതൊന്നും അറിഞ്ഞില്ല . സെക്കന്‍റുകൾക്കുള്ള സ്വർഗവും നരകവും മനസിൽ മിന്നിമറഞ്ഞു. ചുറ്റും ഇരുട്ടായിരുന്നു. . ആശുപത്രിയിൽ ആരൊക്കെയാ വന്നു പോകുന്നു . പിശാജുകളെ നേരിട്ട് കാണാൻ തുടങ്ങി. അവർ എന്‍റെ മുഖത്തിന്​ അഭിമുഖമായി തൊട്ടടുത്തുണ്ടായിരുന്നു . അവർ എന്റെ കണ്ണുകളിലേക്ക്​ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പല മുരൾച്ചകളും പൊട്ടിച്ചിരികളും ചെവിയിൽ വന്നടിച്ചു. എന്‍റെ ഹൃദയം നിലക്കുന്നതായി തോന്നി. ആത്മാവ്​ ശരീരത്തെ വിട്ടുപോകുന്നതോടെ ഇരുട്ട്​ മാത്രമായി. തറയിലും അന്തരീക്ഷത്തിലും പുക നിറയുന്നുണ്ടായിരുന്നു – എന്റെ ചെറുപ്പകാലം മുതലുള്ള എല്ലാ കാര്യങ്ങളും തെളിഞ്ഞു . പിന്നീട് അൽപാൽപമായി ചുറ്റുമുള്ളതെല്ലാം തെളിയാൻ തുടങ്ങി .ഞാൻ തിരികെ എത്തിയതായി അറിഞ്ഞു . ഭീകര രരോപങ്ങൾ അപ്രത്യക്ഷമായി

Leave a Reply

Your email address will not be published. Required fields are marked *