പര ബ്രഹ്‌മാവും മഹാ വിഷ്ണുവും കാലകേയ ശിവനും ആണ് ആ മൂർത്തികൾ .ഏകദേശം ഒരു 5000 കൊല്ലം ആയിട്ടുണ്ടാവും , കലിയുഗം ആരംഭിച്ചത് മുതൽ മനുഷ്യരിൽ ഉള്ള വിശ്വാസം നശിക്കാൻ തുടങ്ങി .തല മുറകൾ ആയി കൈമാറ്റം ചെയ്യപ്പെടേണ്ട പലതിനും ആ വിശ്വാസ തകർച്ചയിൽ ശോഷണം സംഭവിച്ചു .അതു കൊണ്ടു തന്നെ ഒരു 5000 കൊല്ലത്തെ വിടവ് സംഭവിച്ചിട്ടുണ്ട് .ഇപ്പോൾ ഉള്ള ജനങ്ങൾ മിക്കവാറും ദൈവ ശാസ്ത്രത്തെ കൈ വിട്ടിട്ട് യുക്തിയെയും തർക്ക ശാസ്തീയത്തെയും ആശ്രയിക്കുന്നു .ഇനി ആകെ ഉള്ളത് കുറെ ആരും നേരിട്ട് കണ്ടിട്ടില്ലാത്ത കുറച്ചു വിശ്വാസങ്ങൾ മാത്രം .അതു തന്നെ അന്ത്യ ശ്വാസം വലിച്ചു കൊണ്ടിരിക്കുന്നു .വിശ്വാസികൾ പോലും ഒരു ശരി ആയ അത്താണി കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നു .13000 കൊല്ലം മുമ്പ്
മനുഷ്യൻ ഉണ്ടാവുന്നതിനു മുൻപ് തന്നെ ഈ ഭൂമിയിൽ ജീവൻ ഉണ്ട് .അതിന്റെ അധിപൻ ആണ് ശിവൻ .ശിവന്റെ അധിപത്യത്തിൽ സകല ജീവികളും പ്രാണികളും , ഭൂത ഗണങ്ങളും ( വൈറസ് , ബാക്ടീരിയ ) എല്ലാ നെഗറ്റീവ് ശക്തികളും വണരുളുന്നു .
ശിവൻ എങ്ങനെ ഉണ്ടായി എന്ന് ഇന്നും അജ്ഞാതം ആണ് .മനുഷ്യർ എഴുതിയ ഒരു പുരണത്തിലും അതു പറഞ്ഞിട്ടില്ല .കാരണം മനുഷ്യനും മഹാ വിഷ്ണുവിനും ഈ കാര്യം അജ്ഞാതം ആണ് .
ശരിക്കും പറഞ്ഞാൽ ശിവൻ ആണ് മനുഷ്യർ ഒഴികെ ഉള്ളവരുടെ നാഥൻ .ഇവയെ എല്ലാത്തിനും ശിവന് നിയന്ത്രിക്കാൻ കഴിയും .
മഹാ വിഷ്ണു ആണ് മനുഷ്യരുടെ നാഥൻ .ആകാശത്തിൽ , മറ്റൊരു ലോകത്തിന്റെ നാഥൻ ആയി കഴിഞ്ഞിരുന്ന മഹാ വിഷ്ണു ,തന്റെ രാജ്യത്തിന്റെ , തന്റെ സമൂഹത്തിന്റെ നില നില്പിനെ ബാധിക്കുന്ന ചില വസ്തുക്കൾ ( പ്രധാനം ആയും സ്വർണം ) കുറവ് വന്നപ്പോൾ അതു ഭൂമിയിൽ കണ്ടെത്തി .അതു ഒരുക്കി എടുക്കാൻ ഒരാളെ വേണമായിരുന്നു .
ഭൂമിയുടെ അധിപൻ ആയ ശിവനോട്
അനുവാദം ചോദിക്കാതെ ആണ് ശിവന്റെ ഒരു സൃഷ്ടിയിൽ മഹാ വിഷ്ണു തന്റെ മായ പ്രവേശിപ്പിച്ചു മനുഷ്യനെ ഉണ്ടാക്കിയത് .അതു കൊണ്ട് മനുഷ്യൻ ശിവന്റെ ശത്രു ആയി മാറി .അങ്ങനെ ശിവൻ മനുഷ്യന് സംഹാര മൂർത്തി ആയി മാറി .എങ്കിലും നാരായണൻ എല്ലായ്‌പോഴും മനുഷ്യന്റെ രക്ഷക്ക് എത്തി .
തികച്ചും ഏകൻ ആയ മനുഷ്യൻ , തനിക്ക് ഒരു ഇണയെയും ആവശ്യപ്പെട്ടു .അങ്ങനെ മഹാവിഷ്ണു ഒരു സ്ത്രീയെയും പുരുഷനെയും ഭൂമിയിൽ സൃഷ്ടിച്ചു .അവൻ ഭൂമിയിൽ അടിമയെ പോലെ പണി എടുക്കാൻ ഏല്പിച്ചിട്ട് മഹാ വിഷ്ണു മറഞ്ഞു .എങ്കിലും അവൻ എന്തു ചെയ്യുന്നു എന്ന് സാധാ രണ്ടു പേരും telepathi , ആശയ വിനിമയം ചെയ്തു കൊണ്ടിരുന്നു .ഒരിക്കലും രതി നടത്തരുതെന്ന് വിഷ്ണു ആവശ്യപ്പെട്ടിരുന്നു എങ്കിലും സ്ത്രീയുടെ പ്രേരണയിൽ പുരുഷൻ അതെല്ലാം മറന്നു പോയി .അന്ന് മഹാ വിഷ്ണു മനുഷ്യനിൽ നിന്നും മറഞ്ഞു .അതോടെ ഭൂത ഗണ ങ്ങളും മറ്റു ഇരുട്ടിന്റെ ശക്തികളും മനുഷ്യനെ വേട്ട ആടാൻ തുടങ്ങി .
എങ്കിലും തന്റെ ചൈതന്യം വഹിക്കുന്ന മനുഷ്യനെ കൈ വിടാൻ മഹാ വിഷ്ണു ഒരുക്കമായിരുന്നില്ല .തന്നെ സദ ഭജിക്കുന്ന മനുഷ്യരെ തന്റെ മായയാൽ അദൃശ്യ വലയം തീർത്തു മഹാവിഷ്ണു മനുഷ്യരെ രക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു .സംഹാരത്തിന് ഉടമ ആയ ശിവനെ ചിലർ എങ്കിലും പ്രീതിക്ക് വേണ്ടി പ്രാർത്ഥിച്ചു ഭജിക്കാൻ തുടങ്ങി .അങ്ങനെ പ്രാര്ഥിക്കുന്നവരെ ശിവനും തന്റെ ഭൂത ഗണ ങ്ങളെ നിയന്ത്രിച്ചു കഷ്ട നഷ്ട ദുരിത വ്യാധികളിൽ നിന്നും അഭയം കൊടുത്തു കൊണ്ടേ ഇരിക്കുന്നു .
ശിവനും ,വിഷ്ണുവും പരബ്രഹ്മത്തിലൂടെ സൃഷ്ടിക്കപ്പെട്ടവ തന്നെ .നമ്മുടെ നിയതി , വിധി എല്ലാം തീരുമാനിക്കുന്നത് ആ പര ബ്രഹ്മം ആകുന്നു .നന്മ മാത്രം ലക്ഷ്യമെങ്കിൽ വിഷ്ണുവിനെ ഭജിച്ചു , ശിവനെ പ്രീതിപ്പെടുത്തി മുന്നോട്ട് പോയേ പറ്റു