വർഷാവസാനമാകുന്നു. 10 ദിവസം അവധി ഉണ്ട്. ഞാൻ അപ്പോഴേക്കും അത്യാവശ്യം ചെറിയ വീട്ടുപകരണങ്ങളോക്കെ നന്നാക്കിയെടുക്കാൻ ശീലിച്ചിരുന്നു. ഹോസ്റ്റലിൽ നിന്ന് ഒരു തേപ്പ് പെട്ടി നന്നാക്കാൻ ഏൽപ്പിച്ചിരുന്നു. അതു നന്നാക്കി റൂമിൽ വച്ചിരുന്നു.

നന്നാക്കിയതിന് 4 രൂപ വാങ്ങണം എന്ന് ഞാൻ കണക്കാക്കി വെച്ചിരുന്നു. ഒരു ദിവസം ഞാൻ അത്യാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കണ്ണൂര് പോയി തിരികെ വന്ന സമയത്ത് റൂമിലെത്തിയപ്പോൾ കാണുന്നത് തേപ്പ് പെട്ടി അപ്രത്യക്ഷമായിരിക്കുന്നു. അതെവിടെ പോയി, എന്ന് ഞാൻ ബാബുവിനോട് ചോദിച്ചു.
‘ ഓ അതോ? അത് ഞാൻ ഹോസ്റ്റൽകാര് വന്നപ്പോൾ അങ്ങെടുത്തു കൊടുത്തു ‘
‘ എന്നിട്ട് നന്നാക്കിയ പൈസ വാങ്ങിച്ചോ? ‘
‘ ഏയ് ഞാനൊന്നും വാങ്ങിച്ചില്ല. നീയൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ലല്ലോ ‘ എന്ന് ബാബു തർക്കിക്കാൻ തുടങ്ങിയപ്പോഴാണ് തേപ്പുപെട്ടി എടുത്തു കൊടുത്തത് തെറ്റായി പോയെന്ന് ബാബുവിന് മനസ്സിലായത്.സത്യം പറഞ്ഞാൽ പിന്നീട് അവിടെ നടന്നത് എന്താണെന്ന് എനിക്ക് പോലും ഇതുവരെ മനസ്സിലായിട്ടില്ല. എൻറെ ജീവിതത്തിൽ ആദ്യമായാണ് ഞാനൊരാളോട് അത്രയും ദേഷ്യത്തിൽ സംസാരിക്കുന്നത്. ഒരു അരമണിക്കൂർ നേരം ഞാൻ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞു. ഒരക്ഷരം മറുത്തു പറയാതെ എല്ലാം അവൻ നിന്ന് കേട്ടു. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ഉണ്ടായ ആ സംഭവം ബാബുവിന് കടുത്ത അപമാനമാണ് വരുത്തിവെച്ചത്.എന്നാൽ അത്രയും ഒരാളെ ക്രൂശിക്കേണ്ടതായ യാതൊന്നും അവിടെ നടന്നിട്ടില്ല. പക്ഷേ എൻറെ അനുവാദമില്ലാതെ കഷ്ടപ്പെട്ടതിന്റെ കൂലി പോലും മേടിക്കാതെ ആ തേപ്പുപെട്ടി റൂംമേറ്റ് എന്ന അധികാരത്തിൽ എടുത്തു കൊടുത്തപ്പോൾ ഞാൻ സ്വയം ചെറുതായി ആരുമല്ലാതെ എനിക്കൊരു വിലയുമില്ലാതെ ആയി പോകുന്നതായാണ് എനിക്ക് ആ നിമിഷങ്ങളിൽ അനുഭവപ്പെട്ടത്. സംഭവം കഴിഞ്ഞിട്ട് ഇത്രനാളായെങ്കിലും അത് ബാബുവിനെ വല്ലാതെ മുറിവേൽപ്പിച്ചു. അതിനുശേഷം അവൻ എന്നോട് കാര്യമായൊന്നും മിണ്ടിയില്ല. എനിക്കെന്താ ചെയ്യാൻ കഴിയുക. പിടിവിട്ടു പോയ കാര്യങ്ങളാണ്. പറയാൻ പാടില്ലാത്തതും തിരിച്ചെടുക്കാൻ കഴിയാത്തതുമായ എല്ലാം പറഞ്ഞു കഴിഞ്ഞു. അതിൻറെ മനസ്താപവും പശ്ചാത്താപവും എല്ലാം എൻറെ ഉള്ളിൽ ഉണ്ട്. പക്ഷേ ഒന്നും തുറന്നുപറയാൻ എൻറെ അഹങ്കാരം എന്നെ അനുവദിച്ചില്ല. ആ ഒരു നീറ്റൽ നാളുകളോളം എന്നിൽ അവശേഷിച്ചു. അതിന്റെ ചിലവായ പൈസ പര്നാജു മേടികുകയോ എനികുണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയോ ഒന്നും പറയാതെ എന്റെ പ്രയത്നം വൃധാവിൽ ആയ എല്ലാ സങ്കടവും പണം നഷ്ടപെട്ട കാര്യവും എല്ലാം കൂടി ആയപ്പോ സഹിക്കാൻ കഴിഞ്ഞില്ല…പറ്റാവുന്ന എല്ലാ ദേഷ്യവും ഞാൻ 30 മിനിറ്റ് കൊണ്ട് ബാബുവിനെ ഇട്ടു പിഴിഞ്ഞ്..ഒരക്ഷരം ഉരിയാടാതെ എല്ലാം അവൻ നിന്ന് കേട്ടു..പഷേ കുറച്ചു കഴിഞ്ഞു ദേഷ്യം എല്ലാം മാറി കഴിഞ്ഞപ്പോ എനിക്ക് അതി ആയ സങ്കടം തോന്നി..പക്ഷെ സാരമില്ല എന്ന് പറയാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല..എങ്കിലും എന്റെ ഉള്ളിൽ അത് അവനോട് ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു..പഷേ അത് കൊണ്ട് എന്ത് പ്രയോജനം..അതിനു ശേഷം അവൻ എന്നോട് വളരെ വ്യക്തമായ അകലം സൂക്ഷിച്ചു…എന്നിൽ അത് വലിയ വിഷമം ഉണ്ടാക്കി..വളരെ കാലങ്ങളോളം അത് അവനും മനസ്സില് സൂക്ഷിച്ചു എന്ന് എനിക്ക് മനസിലായത് നീണ്ട 20 കൊല്ലങ്ങൾക്ക് ശേഷം ഞാൻ വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അറിയാത്ത സ്ടലങ്ങളും എല്ലാം ചോദിച്ചു ആദ്യമായി അവന്റെ പട്ടണം ആയ ചെരുപുഴയിൽ ചെന്നപ്പോൾ അവൻ മൈൻഡ് പോലും ചെയ്യാതെ ഇരുന്നപ്പോ ആയിരുന്നു..എനിക്ക് ഒരു വിഷമവും തോന്നിയില്ല..കാരണം ഞാൻ അത് അര്ഹിക്കുന്നു എന്ന് എന്റെ മനസ് പറഞ്ഞു

മനസ്സിൽ എത്ര ദേഷ്യമുണ്ടെങ്കിലും എല്ലാവരോടും ചിരിച്ച് സൗമനസ്യമായി പെരുമാറണമെന്ന് ആ സംഭവത്തോടെ ഞാൻ പഠിച്ചെടുത്തു. അതോടൊപ്പം നല്ല വ്യക്തിത്വങ്ങൾ എന്ന് ഞാൻ കരുതിയിരുന്ന കൂട്ടുകാരുടെ നല്ല രീതിയിലുള്ള പെരുമാറ്റങ്ങൾ സംഭാഷണ രീതികൾ, വാക്കുകൾ എന്നിവ ഞാൻ പകർത്തി എടുത്ത് മനസ്സിൽ സൂക്ഷിച്ചു. വൈകുന്നേരങ്ങളിൽ ഞങ്ങൾ ചെറുതായൊന്നു നടക്കാനിറങ്ങും. തൊട്ടടുത്ത സ്റ്റോപ്പുകളിൽ ആയാണ് തോട്ടടയിൽ JTS ഉം Engg കോളേജും S.N കോളേജും. ഒരു 5 മണിയാകുമ്പോൾ നടക്കാനിറങ്ങിയാൽ ഇരുട്ടുന്നവരെ Engg കോളേജിൻറെ ഗ്രൗണ്ടിൽ ഉണ്ടാകും ഞങ്ങൾ. പ്രകാശൻ, ബാബു, ആൻറ്റോ എന്നിവർ ആണ് ആ ഗ്രൂപ്പിൽ പ്രമുഖർ. ചിലപ്പോൾ ഷിജുവും ഉണ്ടാവും. കിലുക്കം സിനിമ റിലീസ് ചെയ്തു. അത് കാണാൻ പോകാൻ ഞങ്ങൾക്ക് ആർക്കും കഴിഞ്ഞില്ല. അത്രയ്ക്ക് ഇടിയും ബഹളവുമായിരുന്നു ആ സിനിമ കാണാൻ. അതിന് ടിക്കറ്റ് കിട്ടിയത് ഷിജുവിനു മാത്രമാണ്. ഷിജു പോളിയിൽ ഇലക്ട്രിക്കൽ പഠിക്കുകയാണ്. അന്ന് വൈകുന്നേരത്തെ നേരം പോക്ക് കിലുക്കമായിരുന്നു. വളരെ വിസ്തരിച്ച് നാടകീയമായി ഷിജു അതിൻറെ കഥ പറഞ്ഞു. പടം നല്ല രസകരമായി തോന്നി. ഇനിയും ഒരു മാസമെങ്കിലും കഴിയാതെ ആ പടം കാണാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഞാൻ അതിൻറെ ശബ്ദരേഖ കാസറ്റ് ആയി വാങ്ങി. വീട്ടിൽനിന്ന് കൊണ്ടു വന്നിരുന്ന ഒരു കൊച്ചു നാഷണൽ പാനാസോണിക്കിന്റെ ടേപ്പ് റിക്കോർഡറിൽ വളരെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ ആ ശബ്ദരേഖ പല ആവർത്തി കേട്ട് നിർവൃതി അടഞ്ഞു. പതിഞ്ഞ ശബ്ദത്തിൽ കേൾക്കാൻ കാരണം ആ ലോഡ്ജിൽ റേഡിയോ, ടേപ്പ് റിക്കോർഡർ മുതലായവ കേൾക്കാൻ അനുവാദമുണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ശബ്ദം കുഞ്ഞമ്പു ചേട്ടൻറെ ചെവിയിൽ കേൾക്കാനിടയായാൽ അയാൾ ആ മുറിയുടെ മുമ്പിൽ ഒരു വെട്ടു പോത്തിനെ പോലെ വന്നു നിൽക്കും. റേഡിയോ ഓഫ് ചെയ്യാൻ പറയില്ല. പക്ഷേ കാണുന്നവർക്ക് കാര്യം മനസ്സിലാവും. ഇങ്ങനെയുള്ള ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെന്നല്ലാതെ അയാളെ കൊണ്ട് ഞങ്ങൾക്കാർക്കും ഒരു വിധ പ്രശ്നങ്ങളും സൃഷ്ടിച്ചില്ല. അയാൾക്ക് മൂന്നു പെങ്ങൾമാരാണുള്ളത്. അയാളാണ് മൂത്തത്.നാട്ടുകാരിൽ നിന്നാണ് ഞാൻ അറിഞ്ഞത് അവരിൽ മൂത്ത പെങ്ങൾ മാത്രമാണ് വിവാഹം കഴിഞ്ഞ് മാറി താമസിച്ചിരിക്കുന്നതെന്ന്….. ബാക്കിയുള്ള രണ്ട് പെങ്ങൾമാരും അയാളും നിത്യ യോഗിമാർ ആയി ആ കെട്ടിടത്തിന്റെ അകത്ത് കഴിയുകയായിരുന്നു. അന്ത്യം വരെ…..
തുടരും